കേരള സ്റ്റേറ്റ് റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ലയിലെ സബ്ജൂനിയർ ബോയ്സ് വിഭാഗം കുട്ടികൾക്ക് നൽകിയ സ്വീകരണം സെൻമേരിസ് ഹൈസ്കൂളും പ്രോ വീൽസ് സ്കേറ്റിംഗ് ക്ലബ്ബും ചേർന്ന് വിജയികളായ കുട്ടികൾക്കും സംസ്ഥാനതലത്തിൽ പങ്കെടുത്ത തൃശ്ശൂർ ജില്ലയിലെ വിദ്യാർത്ഥികൾക്കും സ്വീകരണം നൽകി തൃശ്ശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 150 ഓളം കുട്ടികൾ യോഗത്തിൽ പങ്കെടുത്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റീജ ജോസ് സ്വാഗതവും അധ്യക്ഷൻ സെൻമേരിസ് ഹൈസ്കൂൾ പ്രിൻസിപ്പൽ ആൻസൺ ഡൊമിനിക്കും നിർവഹിച്ചു ഇരിഞ്ഞാലക്കുട കത്തീഡ്രൽ വികാരിയും സ്കൂൾ മാനേജർ V.Rev.Fr.Dr.prof. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു മുഖ്യ അതിഥി ഇരിഞ്ഞാലക്കുട ഡിവൈഎസ്പി Mr.ബിജോയ് പി. ആർ വിജയികൾക്ക് സമ്മാനദാനം നടത്തി സ്കൂൾ പിടിഎ പ്രസിഡൻറ് അജോ ജോൺ സ്റ്റാഫ് പ്രതിനിധി ബിന്ദു റപ്പായി ആശംസ അറിയിച്ചു സ്കൂൾ കായിക അധ്യാപകൻ ഡേവിസ് പോൾ ചിറയത്ത് സംഗമത്തിന് നന്ദി അറിയിച്ചു
