ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നാളെ കുഴിയടയ്ക്കൽ സമരത്തിന് നേതൃത്വം നൽകും. അധികാരികൾ മൗനം പാലിച്ച് കൊണ്ട് ഒരു വർഷത്തോളമായി റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ വ്യത്യസ്തമായ സമരപരിപാടിയുമായി CNRA രംഗത്ത് വന്നത്. നാളെ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 നു ക്രൈസ്റ്റ് കോളേജിന് മുമ്പിലുള്ള കുഴികൾ അടച്ച് കൊണ്ട് ഉദ്ഘാടനം ചെയ്യുന്ന സമരം AKP ഇംഗ്ഷൻ വരെയുള്ള കുഴികളാണ് കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്നത്. CNRA പ്രസിഡണ്ട് ഷാജു അബ്രാഹം കണ്ടംകുളത്തി, സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത്, ട്രഷർ ബെന്നി പള്ളായി, ഭാരവാഹികളായ മാത്യു ജോർജ്ജ്, സക്കീർ ഓലക്കോട്ട്, വിജു അക്കരക്കാരൻ, ഡേവിസ് ഊക്കൻ, ടി വി സോമൻ, ജെയ് മോൻ അമ്പൂക്കൻ , ആനി പോൾ, ഡെൽറ്റി ജീസൻ എന്നിവർ നേതൃത്വം നൽകും.