*””കഴകം നിയമനം” ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സിപി ഐ (എം ) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി
*ഇരിങ്ങാലക്കുട* :കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകംനിയമനവുമായി ബന്ധപ്പെട്ട് ബഹു. കേരളഹൈക്കോടതി പുറപ്പെടുവിച്ച ഭരണഘടനാപരവും കാലാനുസാരിയുമായ വിധിയെ സി.പി.ഐ.എം സ്വാഗതം ചെയ്യുന്നു. ഇന്നലെ പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിൽ അഡ്വ.സി.കെ.ഗോപി നേതൃത്വം നൽകുന്ന കൂടൽമാണിക്യം ക്ഷേത്ര ഭരണ സമിതി ഇന്ന് രാവിലെ അടിയന്തിര യോഗം ചേർന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തെരഞ്ഞെടുത്ത .കെ.എസ്. അനുരാഗിന് നിയമന ഉത്തരവ് സ്പീഡ് പോസ്റ്റിൽ അയച്ചു നൽകിയ നടപടിയെ സി.പി.ഐ.(എം) ഇരിങ്ങാലക്കുട ഏരിയ കമ്മറ്റി അഭിനന്ദിച്ചു. നവോത്ഥാനകാലത്തിന്റെ ആശയഗതികൾക്കൊപ്പം ഉയർന്നുവന്ന ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിലൂടെയും അവയ്ക്ക് തുടർച്ചയായി കടന്നുവന്ന സാമൂഹ്യ നീതിയ്ക്കായുള്ള പോരാട്ടങ്ങളിലൂടെയും ചരിത്രമെഴുതിയ ഇരിങ്ങാലക്കുടയുടെ മണ്ണിൽ കഴക നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ ഇതോടു കൂടി അവസാനിപ്പിക്കുവാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്നും സി.പി.ഐ.(എം) ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.