കൊടകര – സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി 2025 അക്കാദമിക് വർഷം പ്രൗഢ ഗംഭീര ചടങ്ങോടെ സഹൃദയ കോളേജ് ചെയർമാനും ഇരിഞ്ഞാലക്കുട രൂപത മെത്രാനുമായ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.
കൊടകര, തൃശൂർ – സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (SCET) യിലെ പുതിയ അധ്യയന വർഷം 2025 സെപ്റ്റംബർ 9 ന് മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും പങ്കെടുത്തു.
കോളേജിനെക്കുറിച്ചുള്ള സമഗ്രമായ അവലോകനത്തോടെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ആന്റോ ചുങ്കത്ത് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്തു . ഇരിഞ്ഞാലക്കുട രൂപതാ വിദ്യാഭ്യാസ ട്രസ്റ്റ് (IDET) ചെയർമാൻ ബിഷപ്പ് പോളി കണ്ണൂക്കാടൻ മുഖ്യപ്രഭാഷണം നടത്തി . തുടർന്ന് തിരി തെളിച്ചു ഉത്ഘാടനം നിർവഹിച്ചു . സഹൃദയ മാനേജർ വിൽസൺ എരത്തറ, പ്രിൻസിപ്പൽ ഡോ. രാംകുമാർ എസ്. എന്നിവർ പ്രസംഗിച്ചു .അക്കാഡമിക് മികവ് പുലർത്തിയ അധ്യാപകരെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ആന്റോ ചുങ്കത്ത് ആദരിച്ചു . കോളേജിന്റെ ന്യൂസ് ലെറ്റർ ഡയറക്ടർ ഡോ. ലിയോൺ ഇട്ടിയച്ചൻ ഔദ്യോഗികമായി പുറത്തിറക്കി. എ.എസ്.എച്ച് വകുപ്പ് മേധാവി ഡോ. സുഖില കൃഷ്ണൻ നന്ദി പ്രകാശനം നടത്തി . കോളേജ് ഗായകസംഘത്തിന്റെ കോളേജ് ഗാനാലാപനത്തോടെ പുതിയ കാഴ്ചപ്പാടോടെ പുത്തൻ അധ്യയന വര്ഷത്തിലേക്കുള്ള ചുവടുകൾ വച്ച് സഹ്രദയ മുന്നോട്ട്.