ഇരിങ്ങാലക്കുട: സംസ്ഥാന അദ്ധ്യാപകഅവാർഡ് ജേതാവ് ശ്രീ എം സുധീർ മാസ്റ്ററെ മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ അഭിനന്ദിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രവർത്തിക്കുന്നമികച്ച അദ്ധ്യാപകൻ എന്ന നിലക്കാണ് സുധീർ മാസ്റ്റർക്ക് സoസ്ഥാന സർക്കാരിന്റെ ഈ പുരസ്‌കാരം ലഭ്യമായത് പാഠ്യപാഠ്യതര രംഗങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലും മാതൃകാ ക്ലാസ്സ് അവതരണ൦,അഭിമുഖം എന്നിവ കൂടി കണക്കിലെടുത്താണ് സുധീർ മാസ്റ്റർക്ക്അവാർഡ് ലഭിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ 20 വർഷക്കാലം ഹയർ സെക്കന്ററി അദ്ധ്യാപകനായി പ്രവർത്തിച്ച ശ്രീ. സുധീർ മാസ്റ്റർ ഇരിങ്ങാലക്കുടയിലെ താമസക്കാരനും ഇപ്പോൾ കൊടകര ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പലുമാണ്.
