മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് രണ്ടാം തവണയും സ്വന്തമാക്കി മലയാളി താരം ടൊവിനോ തോമസ്
അന്താരാഷ്ട്ര സിനിമാ വേദിയായ സെപ്റ്റിമിയസ് അവാർഡ്, നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നടക്കുന്ന ഒരു പ്രശസ്ത ചലച്ചിത്ര പുരസ്‌കാരമാണ്.
ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങളും, നടന്മാരും, സംവിധായകരും ഇവിടെയെത്തി അംഗീകാരമെടുക്കുന്നു.
ഈ വേദിയിൽ നിന്ന്, മികച്ച ഏഷ്യൻ നടൻ വിഭാഗത്തിൽ മലയാളത്തിന്റെ സ്വന്തം താരം ടോവിനോ തോമസ് പുരസ്‌കാരം സ്വന്തമാക്കി.
നാരിവെട്ട എന്ന സിനിമയിലെ പ്രകടനത്തിനാണ് 2025-ൽ അദ്ദേഹം ഈ ബഹുമതി നേടിയത്.
മുമ്പ് 2023-ലും 2018: എവ്രിവൺ ഇസ് എ ഹീറോ എന്ന ചിത്രത്തിലൂടെ തന്നെ ഈ നേട്ടം നേടിയിരുന്നു.
ഇങ്ങനെ രണ്ടുതവണയും ലോകവേദിയിൽ മലയാള സിനിമയെ അഭിമാനിപ്പിച്ചിരിക്കുകയാണ് ടോവിനോ തോമസ്.
വിജയ് സേതുപതി, ആരം സബ്ബ, മഹ്മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരോട് മത്സരിച്ചാണ് ടോവിനോ ഈ വർഷം അവാർഡ് കരസ്ഥമാക്കിയത്.