ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ ഒരുക്കിയ ഓണാഘോഷം കേന്ദ്ര ബാലസാഹിത്യ അവാർഡ് ജേതാവ് ശ്രീജിത്ത് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഓണസ്മൃതികൾ കേരളത്തിൻ്റെ സംസ്കാര സമ്പത്താണെന്നും, ‘ഒരുമയിൽ ഒന്നാവാൻ ഓണം നമ്മോടെപ്പം എന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. C.N R.A.പ്രസിഡണ്ട് ഷാജു അബ്രാഹാം കണ്ടംകുളത്തി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത് സ്വാഗതവും ട്രഷറർ ബെന്നി പള്ളായി നന്ദിയും പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ മാത്യു ജോർജ്ജ് , ഫാ.മിൽനർ, കൗൺസിലർ ജെയ്സൺ പാറേക്കാടൻ, സിസ്റ്റർ സീമ പോൾ, കെ ഇ അശോകൻ എന്നിവർ ആശംസകളർപ്പിച്ചു. ഭാരവാഹികളായ ‘വിജു അക്കരക്കാരൻ, സക്കീർ ഓലക്കോട്ട്, ജെയ്മോൻ അമ്പൂക്കൻ , ആനി പോൾ, ഡെൽറ്റി ജീസൺ എന്നിവർ നേതൃത്വം നൽകി. നൂറിലധികം കലാതാരങ്ങൾ അണിനിരന്ന കലാ പരിപാടിയും സംഘടിപ്പിച്ചു.

 
                                    
