ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ കത്തീഡ്രൽ സി എൽ സി യുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ കത്തീഡ്രൽ പ്രൊഷണൽ സി എൽ സി ആഭിമുഖ്യത്തിൽ സീനിയർ, ജൂനിയർ സി.എൽ.സി യുടെ സഹകരണത്തോടെ ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും, എട്ട് നോമ്പാചരണത്തിനും തുടക്കമായി.
തിരുനാൾ കൊടിയേറ്റം ശനിയാഴ്ച 5 മണിക്ക് സെയ്ന്റ് തോമസ് കത്തീഡ്രൽ ഇടവക വികാരി റവ.ഡോ. ഫാ.ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. തുടർന്ന് ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലി തുടർന്ന് ജപമാല എന്നിവയും നടന്നു. കത്തീഡ്രൽ ഇടവക അസി.വികാരിമാരായ ഫാ. ഓസ്റ്റിൻ പാറയ്ക്കൽ, ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ.ആന്റണി നമ്പളം, കൈക്കാരൻമാരായ പി.ടി ജോർജ്, അഡ്വ.ഷാജൻ മാത്യുസ്, സാമ്പു ചെറിയാടൻ, തോമസ് തൊകലത്ത്, തിരുനാൾ ജനറൽ കൺവീനർ സ്റ്റാൻലി വർഗ്ഗീസ് ചേനത്തുപറമ്പിൽ, പ്രൊഫഷണൽ സി എൽ സി പ്രസിഡന്റ് ഫ്രാൻസീസ് കോക്കാട്ട്, സെക്രട്ടറി ഡേവീസ് പടിഞ്ഞാറക്കാരൻ, ട്രഷറർ വിൽസൻ തെക്കേക്കര, ക കൺവീനർമാരായ സെബി അക്കരക്കാരൻ, വിനു ആന്റണി, ജോസ് തട്ടിൽ, പൗലോസ് കരപറമ്പിൽ, എ.ടി ജോയ്, പൗലോസ് താണിശ്ശേരിക്കാരൻ, റോഷൻ ജോഷി, എന്നിവർ നേതൃത്വം നൽകി.
ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെ വൈകീട്ട് 5 മണിക്ക് ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലി തുടർന്ന് ഗ്രോട്ടോയിൽ ജപമാല എന്നിവ ഉണ്ടായിരിക്കും.
സെപ്തംബർ 6-ാം തിയ്യതി ദിവ്യബലിക്ക് ശേഷം ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മവും, ഏഴാം തിയ്യതി രൂപം എഴുന്നള്ളിച്ച് വയ്ക്കൽ കർമ്മവും ഉണ്ടായിരിക്കും.
സെപ്തംബർ 8-ാം തിയ്യതി തിങ്കളാഴ്ച തിരുനാൾ ദിനത്തിൽ വൈകീട്ട് 5 മണിക്ക് ലദീഞ്ഞ്, നൊവേന, ആഘോഷമായ പാട്ടു കുർബ്ബാന എന്നിവയ്ക്ക് റവ.ഫാ വിനിൽ കുരിശുതറ സി.എം.എഫ് മുഖ്യ കാർമ്മികത്വം വഹിക്കും, റവ.ഫാ. ജെയിംസ് അതിയുന്തൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ജപമാല പ്രദക്ഷിണം ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ. പോളി കണ്ണൂക്കാടൻ സമാപന ആശീർവ്വാദം നൽകും തുടർന്ന് പരി.കന്യക മറിയത്തിന്റെ ജന്മദിന കേക്ക് മുറിക്കലും, സ്നേഹ വിരുന്നും, വർണ്ണമഴയും ഉണ്ടായിരിക്കും.