രാസലഹരിക്കെതിരെ ഇരിങ്ങാല ക്കുട നിയോജക മണ്ഡലത്തിൽ 0480കലാ സാംസ്കാരിക സംഘടന നടത്തുന്ന ഓഗസ്റ്റ് 31 ന് നടത്തുന്ന ക്യാമ്പയിൻ രണ്ട് ദിവസം ബാക്കി നിൽക്കെ പതിനായിരത്തിൽ നിന്നും ഇതുവരെ രജിസ്റ്റർ ചെയ്തവർ ഇരുപതിനായിരത്തി ഇരുനൂറ്റി നാല്പത്തിമൂന്നിലേക്ക് കടന്നിരിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.ഇത് ചരിത്രമായി മാറുകയാണ്
31-ാം തീയ്യതി ശാന്തികേതൻ പബ്ലിക് സ്കൂളിൽ നടത്തുന്ന പൂക്കള മത്സരം രാവിലെ എട്ടുമണി മുതൽ ആരംഭിക്കും അതോടൊപ്പംതന്നെ 0480 ഒരുക്കുന്ന പൂക്കളത്തിൽ ഈ സമൂഹത്തിലെ എല്ലാ മേഖലയിലേയും ആളുകൾ ഓരോ പൂക്കൾ ഇട്ടുകൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനു വേണ്ടി എത്തുന്നു. ഈ അറിയിപ്പ് കിട്ടുന്ന ഓരോരു ആരേയും ഈ ഐക്യ സന്ദേശത്തിൻ്റെ ഭാഗമാകാൻ സ്നേഹപൂർവ്വം ക്ഷണിക്കുകയാണ് ഒരു നാടിൻറെ ഏറ്റവും വലിയ കൂട്ടായ്മയുടെ പ്രതിഫലമായിട്ടാണ് ഞങ്ങൾ ഇതിനെ കാണുന്നത് ബഹുമാനപ്പെട്ട കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഈ പരിപാടി ഉൽഘാടനം ചെയ്യുന്നു.പൂക്കളത്തിൽ പങ്കാളിയാകുന്നു.
അനുബന്ധ കലാപരിപാടികൾ 26 മുതൽ 30 വരെ അയ്യങ്കാളി സ്ക്വറിൽ നടന്നു വരുന്നു.