ഇരിങ്ങാലക്കുട: മികച്ച സഹകാരിയും, സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡണ്ടും മായിരുന്ന എ.സി.എസ്. വാരിയരുടെ ഒമ്പതാം ചരമവാർഷിക ദിനം ആചരിച്ചു. ബാങ്ക് അങ്കണത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും ബാങ്ക് പ്രസിഡണ്ട് തിലകൻ പൊയ്യാറ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് രജനി സുധാകരൻ , ഡയറക്ടർമാരായ കെ.കെ. ശോഭനൻ , എ.സി. സുരേഷ്, കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.എസ്. ശ്രീജിത്ത്, അസി. സെക്രട്ടറി കെ.ആർ. ജയശ്രീ എന്നിവർ പ്രസംഗിച്ചു. ഡയറക്ടർമാരായ എം.കെ. കോരൻ, ഇന്ദിര ഭാസി, പ്രിൻസൻ തയ്യാലക്കൽ, കെ.എൽ. ജെയ്സൺ, ഇ.വി. മാത്യൂ, കെ. ഹരിദാസ്, ബ്രാഞ്ച് മാനേജർ വി.ഡി. രേഷ്മ, സി.ബി. ബിനോജ് എന്നിവർ പങ്കെടുത്തു.