ഇരിങ്ങാലക്കുട : നൈപുണ്യ വികസനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കരിക്കുലത്തിന്റെ ഭാഗമാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ എസ് ജെ സി സ്കിൽ സെന്റർ പ്രവർത്തനം ആരംഭിച്ചു. കെ പി എൽ നിർമൽ കോക്കനട്ട് ഓയിൽ ഉടമയും ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായിയുമായ ശ്രീ പോൾ ജെ കണ്ടംകുളത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. പഠനത്തോടൊപ്പം വിദ്യാർത്ഥികൾ തൊഴിൽ നൈപുണി ആർജ്ജിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇരിങ്ങാലക്കുടയിലെ പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായ നിസാർ അഷ്‌റഫ്, ക്വാളിറ്റി നെസ്റ്റ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായ ബാലമുരളി എൽ, പി ടി എ പ്രസിഡണ്ട് ഗോപകുമാർ, അലുമിനി,ഐ ക്യു എ സി , ഐഇഡിസി,ഐഐസി,എൻ എസ് എസ് ,എൻ സി സി,എച്ച് ആർ ഡി കോഡിനേറ്റർമാർ, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ഐ ക്യു എ സി കോർഡിനേറ്റർ ഡോ.ബിനു ടി.വി സ്വാഗതമാശംസിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസ്സി അധ്യക്ഷപദം അലങ്കരിച്ചു. ഐ ഇ ഡി സി കോർഡിനേറ്റർ മിസ്സ്. ഡെയ്സി വിഷയാവതരണം നടത്തി.എസ് ജെ സി സ്കിൽ സെൻറർ ക്യാമ്പസ് ഡയറക്ടറും മാനേജ്മെൻറ് വിഭാഗം അധ്യാപികയുമായ റീജോ ടി ജെ നന്ദി പ്രകാശിപ്പിച്ചു.
