ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനെതിരായ സിപിഐഎം കാൽനടപ്രചരണ ജാഥ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, ജാഥാ ക്യാപ്റ്റൻ അഡ്വ. കെ ആർ വിജയ, വൈസ് ക്യാപ്റ്റൻ ആർ എൽ ശ്രീലാൽ, മാനേജർ ഡോ. കെ പി ജോർജ്, എം ബി രാജു മാസ്റ്റർ, ജയൻ അരിമ്പ്ര, ആർ.എൽ ജീവൻ ലാൽ, ലിംസൺ, നസീമ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.