സീനിയർ ചേംബർ ഇന്റർനാഷണൽ ഇരിങ്ങാലക്കുട ലീജിയൻ സംഘടിപ്പിക്കുന്ന ‘100+ & 115+ ഓൾ കേരള ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ്’ ഓഗസ്റ്റ് 24-ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ (CASA) വെച്ച് നടത്തപ്പെടുന്നു.
രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക:
100+ കാറ്റഗറി: മവിസ് 350 ഷട്ടിൽ ഉപയോഗിച്ചാണ് ഈ വിഭാഗത്തിലെ മത്സരങ്ങൾ. കളിക്കാരുടെ കുറഞ്ഞ പ്രായം 40 വയസ്സാണ്. ആകെ 32 ടീമുകൾക്ക് പങ്കെടുക്കാം.
115+ കാറ്റഗറി: ഈ വിഭാഗത്തിൽ ഫെതർ ഷട്ടിൽ ആണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ കുറഞ്ഞ പ്രായം 50 വയസ്സാണ്. 16 ടീമുകൾക്ക് പങ്കെടുക്കാം.
അതിലെ എല്ലാ ജില്ലകളിലും നിന്നുമായി പ്രഗൽഭരായ നൂറോളം കളിക്കാർ ഈ ടൂർണമെന്റിൽ പങ്കെടുക്കും.
ഇരു വിഭാഗങ്ങളിലെയും വിജയികൾക്ക് 6000 രൂപയും ട്രോഫിയും, റണ്ണർ അപ്പ് ടീമുകൾക്ക് 4000 രൂപയും ട്രോഫിയും ലഭിക്കും. സെമിഫൈനലിസ്റ്റുകൾക്ക് 1000 രൂപയും ട്രോഫിയും നൽകും. പങ്കെടുക്കുന്നവർക്ക് ഉള്ള ഭക്ഷണം അടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി അംഗങ്ങളായ ശ്രീ വിംസൺ കാഞ്ഞാണിക്കാരൻ ജോൺ പാറക്ക, സെബാസ്റ്റ്യൻ വെള്ളാനിക്കാരൻ ജയൻ നമ്പ്യാർ, പീറ്റർ ജോസഫ്, ആൾജോ ജോസഫ്, അജിത് കുമാർ വി പി എന്നിവർ അറിയിച്ചു.