ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ഗൗരവതരമായ പ്രവേശിത ലൈഗിക അതിക്രമം നടത്തിയ കേസിൽ പുതുക്കാട് സ്വദേശി അർജുൻ 19 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അർജുൻ പുതുക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസിൽ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ കൃഷ്ണപ്രസാദ്.എം.ആർ, എ.എസ്.ഐ. മെഹറുന്നീസ, എസ്.സി.പി.ഒ മാരായ ജീവൻ.ഇ.എസ്, ഉമേഷ്.കെ.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.