തിരുവനന്തപുരത്തു നടത്തപ്പെട്ട കേരളാ സ്റ്റേറ്റ് ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ താരമായി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി അഭിയാ പി എൻ. രണ്ട് ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും നേടിയാണ് അഭിയാ ട്രാക്ക് വിടുന്നത്. തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചു മത്സരിച്ച അഭിയ 100 മീറ്ററിൽ വെള്ളി, 200 മീറ്ററിൽ സ്വർണം, 4×100 മീറ്ററിൽ സ്വർണം. സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ താരമായ അഭിയാ ക്രൈസ്റ്റ് കോളേജിൽ സേവിയർ പൗലോസ് സാറിന്റെ കീഴിൽ പരിശീലനം നേടുന്നു. തൃപ്രയാർ സ്കൂളിൽ ഖാദർ സാറിന്റെ കീഴിൽ ആയിരുന്നു സ്കൂൾ തലത്തിൽ പരിശീലനം നേടിയത്.
