Wednesday, March 11, 2026
25.6 C
Irinjālakuda

ക്രൈസ്‌തവ വിശ്വാസികൾക്ക് നീതിയും ഭരണഘടന അനുവദിക്കുന്ന അവകാശ ങ്ങളും നിഷേധിക്കുന്ന സർക്കാർ സമീപനങ്ങൾ തിരുത്തപ്പെടേണ്ടത് – മാർ പോളി കണ്ണുക്കാടൻ.

ഇരിങ്ങാലക്കുട: ക്രൈസ്‌തവ വിശ്വാസികൾക്ക് നീതിയും ഭരണഘടന അനുവദിക്കുന്ന അവകാശ ങ്ങളും നിഷേധിക്കുന്ന സർക്കാർ സമീപനങ്ങൾ തിരുത്തപ്പെടേണ്ടത് – മാർ പോളി കണ്ണുക്കാടൻ.

ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽപറത്തി ഇന്ത്യയുടെ ബഹുസ്വരതയ്ക്കും നാനാത്വത്തിനും പകരം ഏകത്വം പ്രതിഷ്‌ഠിക്കാനുള്ള ശ്രമങ്ങൾ ആശങ്കാജനകമാണ്. ഇതിനെതിരെ ക്രൈസ്ത‌വർ ജാഗ്രത പുലർത്തണം – അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട രൂപത 16-ാം പാസ്റ്ററൽ കൗൺസിലിൻ്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഭരണഘടന സുസ്ഥിരമായ നിലനിൽപ്പ് ഇന്ന് ഗുരുതരമായ പ്രതിസന്ധി നേരിടുക യാണ്. ജാതിയുടേയും മതത്തിന്റേയും ഗോത്രത്തിന്റേയും സംസ്‌കാരങ്ങളുടേയും പേരിൽ രാജ്യത്തിന്റെ മഹത്തായ നാനാത്വം എന്ന പൈതൃകം ഇല്ലാതാക്കി ഏകത്വത്തിലേക്കുള്ള നടപടികളാണ് നടക്കുന്ന ത്. മതപരിവർത്തനനിരോധന നിയമത്തിൻ്റെ മറവിൽ വിവിധ സംസ്ഥാനങ്ങളിൽ വർധിച്ചുവരുന്ന ക്രൈസ്ത‌വർക്കെതിരായ ആക്രമണങ്ങൾ ഇതിൻ്റെ പ്രകടനങ്ങളാണ്. രാഷ്ട്രനിർമ്മിതിയിൽ ക്രൈസ്‌ത വർ നൽകിയിട്ടുള്ള നിസ്‌തുലമായ സംഭാവനകളെ അവഗണിച്ചും ലഘുകരിച്ചും ദേശീയതലത്തിലും കേരളത്തിലും തുടര്ന്നുകൊണ്ടിരിക്കുന്ന നടപടികൾ ക്രൈസ്‌തവരിൽ ആശങ്കയുണർത്തുന്നു – മാർ പോളി കണ്ണുക്കാടൻ പറഞ്ഞു.

കേരളത്തിൽ ക്രൈസ്‌തവ ന്യൂനപക്ഷ അവകാശങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എതിരെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടിയും, രണ്ടുവർഷം കഴിഞ്ഞിട്ടും ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാത്തതിലെ അവഗണന, മലയോര കർഷകർ നേരിടുന്ന കാർഷികവിള വിലതകർച്ച, വന്യജീവി ആക്രമണങ്ങൾ, മുനമ്പത്തെ വഖഫ് അവകാശവാദങ്ങൾ പരിഹരിക്കാതെ യുള്ള ഇരട്ടത്താപ്പ്, വർധിച്ചുവരുന്ന രാസലഹരിക്കെതിരെ ശക്തമായ നടപടികളുണ്ടാകാത്തത് തുട ങ്ങിയവയൊക്കെ ക്രൈസ്‌തവ സമുഹത്തോടുള്ള അവഗണനയുടെ സൂചനകളാണെന്ന് വിശ്വസിച്ച് തിരിച്ചറിയുന്നു. ഭരണഘടനയുടെ 25-ാം വകുപ്പിൻ്റെ ലംഘനമാണ് ദലിത് ക്രൈസ്‌തവർക്ക് നിഷേ ധിക്കപ്പെടുന്ന അവകാശങ്ങൾ.

ക്രൈസ്‌തവർ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നേരിട്ടുകൊണ്ടിരിക്കുന്ന അവഗണ നയുടേയും നീതിനിഷേധത്തിൻ്റേയും പശ്ചാത്തലത്തിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറാവാൻ മാർ പോളി കണ്ണുക്കാടൻ ഉദ്ബോധിപ്പിച്ചു. മൂല്യാധിഷ്‌ഠിത രാഷ്‌ടീയത്തിനുവേണ്ടി ക്രൈസ്തവ യുവജനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ രംഗത്തുവരണമെന്ന് അദ്ദേഹം ആവർത്തിച്ചു. മോൺ. ജോളി വടക്കൻ സ്വാഗതവും ജനറൽ സെക്രട്ടറി റവ. ഡോ. ലാസർ കുറ്റിക്കാടൻ നന്ദിയും പറ ഞ്ഞു. അഡ്വ. ആൻലിൻ ക്ലാസ്സെടുത്തു. സെക്രട്ടറി ശ്രീ. ഡേവിസ് ഊക്കൻ റിപ്പോർട്ട് വായിച്ചു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img