മുരിയാട് ഗ്രാമപഞ്ചായത്തിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞവുമായി ബന്ധപ്പെട്ട് മുരിയാട് ഗ്രാമപഞ്ചായത്തിലെ 2025-26 ജനകീയാസൂത്രണ പദ്ധതിയായ “ഹൈടെക് കിച്ചൺ” ഉദ്ഘാടനം ചെയ്തു. 13/08/2025 ബുധനാഴ്ച 3 ആം വാർഡിലെ പനമ്പിള്ളി നഗർ അംഗനവാടിയിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അവർകൾ HDPE ചട്ടികൾ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് മെമ്പർ വൃന്ദകുമാരി സ്വാഗതം അറിയിച്ചു. കൃഷി ഓഫീസർ ഡോ. അഞ്ചു ബി രാജ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. 10 HDPE ചട്ടികളും പോട്ടിംഗ് മിശ്രിതവും പച്ചക്കറി തൈകളും അടങ്ങുന്ന ഒരു യൂണിറ്റാണ് ഗുണഭോക്താവിന് നല്കുന്നത്. ഒന്നാം വാർഡ് മെമ്പർ സുനിൽകുമാർ ആശംസ അറിയിച്ചു. വാർഡ് മെമ്പർമാരായ തോമസ് തൊകലത്ത്, നിജി വത്സൻ, സി ഡി എസ് ചെയർപേഴ്സൺ സുനിത രവി, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൃഷി അസിസ്റ്റന്റ് നിധിൻരാജ് ചടങ്ങിന് നന്നി അറിയിച്ചു.