ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണ എന്ന വിദ്യാർത്ഥിനിയെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിൽ നേരിട്ടെത്തി അനുമോദിച്ചു.
കൊല്ലം വള്ളികാവ് അമൃത ആയുർവേദ കോളേജിലാണ് അപർണ്ണ പഠിക്കുന്നത്.
മാടായിക്കോണം സ്വദേശി പയ്യപ്പിള്ളി മന മാധവൻ തിരുമേനിയുടെയും സരസ്വതി അന്തർജ്ജനത്തിന്റെയും മകളാണ്. സഹോദരി അർച്ചന കൊടകര സഹൃദയ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. അനുജൻ നാഗരാജൻ ആനന്തപുരം ശ്രീകൃഷ്ണ സ്കൂളിൽ 9-ാം ക്ലാസ്സ് വിദ്യാർഥിയാണ്.
ഉന്നതവിജയം നേടിയ അപർണ്ണയെ പൊന്നാട അണിയിച്ചും ഫലകം സമ്മാനിച്ചും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ആശംസകൾ അറിയിച്ചു.
സി.പി.ഐ.എം പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി സ: ആർ.എൽ.ജീവൻലാൽ, സി.പി.ഐ.എം മാടായിക്കോണം സെന്റർ ബ്രാഞ്ച് സെക്രട്ടറി സ: കെ.ശ്രീയേഷ്, ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ട്രഷറർ സ: കെ.ഡി.യദു, ഡി.വൈ.എഫ്.ഐ മാപ്രാണം മേഖല സെക്രട്ടറി സ:പി.എം.നന്ദുലാൽ, ഡി.വൈ.എഫ്.ഐ മാപ്രാണം മേഖല ട്രഷറർ സ: പി.എം.യദുകൃഷ്ണ, സി.പി.ഐ.എം മാടായിക്കോണം സെന്റർ ബ്രാഞ്ച് മെമ്പർ സ:പി.എൻ.മണി എന്നിവർ മന്ത്രിയോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.