ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം കെ.പി.എൽ. ഓയിൽ മിൽസ് മാനേജിങ്ങ് ഡയറക്ടർ ജോസ് ജോൺ കണ്ടംകുളത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്,കത്തിഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ.പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത ജൂബിലി ഫൈനാൻസ് കൺവീനർ ലിംസൺ ഊക്കൻ, പ്രോഗ്രാം കൺവിനർ ടെൽസൺ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി ജിംസൺ ജോർജ് എന്നിവർ പ്രസംഗിച്ചു. സൗണ്ട് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അനിഷിനെ മെമെന്റോ നൽകി ആദരിച്ചു. കെ.പി.എൽ. ഓയിൽ മിൽസിന്റേ സി.എസ്.ആർ ഫണ്ടും പി.ടി.എ. യുമായി സഹകരിച്ചാണ് ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം പൂർത്തികരിച്ചത്.