റോഡിൽ കാർ പാർക്ക് ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ ആക്രമണം, സ്റ്റേഷൻ റൗഡി ഹിമേഷും രണ്ട് കൂട്ടാളികളും റിമാന്റിലേക്ക്
കാട്ടൂർ : താണിശ്ശേരിയിലുള്ള സുഹൃത്തിന്റെ വീടിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്ത താണിശ്ശേരി സ്വദേശി വൻപറമ്പിൽ വീട്ടിൽ സോജി 45 വയസ് എന്നയാളെ അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇയാളുടെ കാറിന്റെ മുൻവശത്തെ ചില്ല് കല്ല്കൊണ്ട് കുത്തിപ്പൊട്ടിക്കുകയും കാറിന്റെ ഡോറിൽ ചവിട്ടി കേടുപാടുകൾ വരുത്തുകയും സോജിയുടെ സുഹൃത്തായ സുധീറിനെയും ആക്രമിച്ച് പരിക്കേൽപ്പിക്കുയും ചെയ്ത സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ നിരവധി ക്രമിനൽ കേസിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ താണിശ്ശേരി സ്വദേശി താണിയത്ത് വീട്ടിൽ ഹിമേഷ് 31 വയസ്സ്, താണിശ്ശേരി സ്വദേശികളായ കറപ്പം വീട്ടിൽ അജ്നാസ് 22 വയസ്സ്, മരനയിൽ വീട്ടിൽ സനിൽ 35 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.ഇ.എസ്, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ ധനേഷ്.സി.ജി, സി.പി.ഒ മാരായ വിപിൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.