ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, സുവോളജി വിഭാഗം അസോസിയേഷൻ ഉദ്ഘാടനവും മെറിറ്റ് ദിനവും സംയുക്തമായി ‘സാപ്പിയൻസ് @ 2025’ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊച്ചിൻ സി.എം.എഫ്.ആർ.ഐ യിലെ ഷെൽഫിഷ് ഫിഷറീസ് ഡിവിഷനിലെ സീനിയർ സൈന്റിസ്റ്റും വകുപ്പ് മേധാവിയുമായ ഡോ.ജോസിലിൻ ജോസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സി.ബ്ലെസി അധ്യക്ഷയായിരുന്ന പരിപാടിയിൽ
സുവോളജി വിഭാഗം മേധാവി ഡോ.വിദ്യ.ജി, ഡോ.ജിജി പൗലോസ്, ഡോ. അനൂപ കെ. ആന്റണി, അസോസിയേഷൻ സെക്രട്ടറി റിച്ച റാഫി എന്നിവർ സംസാരിച്ചു. പരിപാടിയിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചുള്ള മാസിക കുറിപ്പ് പ്രസിദ്ധീകരിച്ചു. പഠന- പാഠ്യേതര വിഷയങ്ങളിൽ മികച്ച വിദ്യാർത്ഥിനികളെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യയിലെ സമുദ്രങ്ങളിൽ കാണുന്ന ഷെല്ലുള്ള ജീവികളിലെ വൈവിധ്യവും വാണിജ്യ ഉപയോഗവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു.
പരിപാടിയിൽ വിദ്യാർത്ഥിനികളുടെ കലാപരിപാടികളും നടന്നു.