കേരളത്തിലെ ഗവണ്മെന്റ് കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരേ നിയമിക്കുക. സർവകലാശാല ഭരണത്തിൽ സർക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണം എന്നീ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇരിഞ്ഞാലാകുടയിലെ ഓഫീസിലേക്ക് എബിവിപി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ മാർച്ച് സങ്കടിപ്പിച്ചു.എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ അശ്വതി മാർച്ച് ഉദ്ഗാടനം ചെയ്തു സംസാരിച്ചു.എബിവിപി തൃശ്ശൂർ ജില്ല സെക്രട്ടറി കെ എസ് യദുകൃഷ്ണൻ,സംസ്ഥാന സമിതി അംഗം വിഘ്‌നേശ് ജില്ലാ സമിതി അംഗങ്ങളായ അരുൺ എം ബി , സിദ്ധാർഥ് , അമൽ ,ആനയ് കൃഷ്ണ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു.