Tuesday, September 23, 2025
29.9 C
Irinjālakuda

പകല്‍വീട്ടിലെ സ്‌നേഹത്തണലില്‍ സൗഹൃദം പങ്കിട്ട് മന്ത്രി ആർ.ബിന്ദു

‘ഞങ്ങളെ നോക്കാന്‍ ആരുമില്ല സാറേ, കുറേ കാലമായി ഈ പകല്‍ വീട്ടിലെ മനുഷ്യരാണ് ഞങ്ങളുടെ പ്രിയപ്പെട്ടവര്‍’ -സാമൂഹ്യകനീതി വകുപ്പ് മന്ത്രി ഡോ:ആര്‍ ബിന്ദു കാണാനെത്തിയപ്പോള്‍ കുണ്ടൂപറമ്പ് പകല്‍ വീട്ടിലെ അംഗമായ രാധയുടെ പരിഭവം ഇങ്ങനെയായിരുന്നു. ഇങ്ങനെ പകല്‍ വീട്ടിലെ ഓരോരുത്തര്‍ക്കും പലതരത്തിലുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നു. ഇതിനിടെ പലരുടെയും കണ്ണുകളില്‍ നനവ് പടര്‍ന്നു. വേദനകള്‍ മിന്നിമറയുമ്പോഴും എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു -‘ഈ പകല്‍ വീടാണ് ഞങ്ങളുടെ സ്വര്‍ഗം’.

മാനസിക-ശാരീരിക പ്രയാസങ്ങള്‍ ഒരുപോലെ അലട്ടുന്ന 55കാരനായ സുധീര്‍ ജീവിതം തിരിച്ചുപിടിച്ചത് പകല്‍ വീട്ടിലെ സ്‌നേഹം കൊണ്ടുമാത്രമാണ്. മാനസിക രോഗിയെന്ന് പറഞ്ഞ് ബന്ധുക്കളാല്‍ അകറ്റി നിര്‍ത്തപ്പെട്ട സുധീര്‍ ഭക്ഷണം കഴിക്കാനോ മറ്റുള്ളവരോട് സംസാരിക്കാനോ കഴിയാത്ത നിലയിലാണ് പകല്‍വീട്ടിലെത്തിയത്. ഇവിടുത്തെ സ്‌നേഹവും സൗഹൃദവും ജീവിതത്തില്‍ വെളിച്ചമായപ്പോള്‍ മാറ്റം അതിവേഗമായിരുന്നു. മന്ത്രിയോട് സംസാരിക്കാന്‍ ആദ്യം തയാറായി എത്തിയതും സുധീറായിരുന്നു.

‘ഞങ്ങള്‍ക്ക് വിമാനം കയറാന്‍ വലിയ ആഗ്രഹമാണ്, മന്ത്രി എന്തെങ്കിലും ചെയ്തുതരണം’ എന്നായിരുന്നു റീത്തയുടെ ആവശ്യം. പകല്‍ വീടിനു വേണ്ടി വിനോദ സഞ്ചാര പാക്കേജുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. മക്കളുടെ അവഗണനയും കുത്തുവാക്കുകളും സഹിക്കാനാകാതെ പകല്‍ വീട്ടിലെത്തിയ ഹരിദാസന്‍ മന്ത്രിക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനുഭവം പങ്കുവെച്ചത്.

പലരുടെയും പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ കേട്ടറിഞ്ഞ മന്ത്രി ആർ. ബിന്ദു അവരെ ആശ്വസിപ്പിക്കുകയും പുതിയ പ്രതീക്ഷകള്‍ പകരുകയും ചെയ്തു. പകല്‍വീടിന്റെ സ്‌നേഹത്തണലില്‍ അംഗങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മന്ത്രി ബിന്ദു മടങ്ങിയത്.

Hot this week

സെന്റ് ജോസഫ്‌സ് കോളേജിൽ ജിഎസ്ടി 2.0 അവബോധ വാരം ആരംഭിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (സ്വയംഭരണ), സാമ്പത്തിക ശാസ്ത്ര വകുപ്പ് ഇ.ഡി....

റവ. ഫാ. ബെന്നി ചെറുവത്തൂർ ന് ആദരാഞ്ജലികൾ

ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ബെന്നി ചെറുവത്തൂർ (57) നിര്യാതനായി. 2025...

നിര്യാതയായി

ഇരിങ്ങാലക്കുട : സിസ്റ്റർ ആനി മാഗ്ദെലിൻ (81) നിര്യാതയായി. അവിട്ടത്തൂർ ചിറ്റിലപ്പിള്ളി...

നാദോപാസനയ്ക്ക് പുതിയ ഭാരവാഹികൾ

അഖിലേന്ത്യാ ‘സ്വാതിതിരുനാൾ സംഗീത മത്സരം’ നടത്തും. നാദോപാസനയ്ക്ക് പുതിയ ഭാരവാഹികൾ; ഇരിങ്ങാലക്കുട : നാദോപാസന...

ഞായറാഴ്ച കാണാതായ യുവതിയെ വരവൂർ മഞ്ഞച്ചിറ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വരവൂർ പിലക്കാട് ഗോവിന്ദൻ -ഉഷ ദമ്പതികളുടെ മകളായ 24 വയസുള്ള ഗ്രീഷ്മയെയാണ്...

Topics

മൂന്നാമത് അന്താരാഷ്ട്ര ഗ്രാഫ് തിയറി സമ്മേളനത്തിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി

ഗണിതശാസ്ത്രത്തിലെ പ്രമുഖ ശാഖയായ ഗ്രാഫ് തിയറിയിലെ ആധുനിക ഗവേഷണങ്ങളും അതിൻറെ പ്രായോഗികതയും...

വേഗ 2025 സ്കൂൾ കലോൽസവം –

അവിട്ടത്തൂർ: എൽ.ബി എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ കലോൽസവം - വേഗ...

കാൻസർ ഗവേഷണ പദ്ധതികൾക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ മികച്ച സ്‌ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ...
spot_img

Related Articles

Popular Categories

spot_imgspot_img