ലോകപ്രശസ്ത സഞ്ചാര സാഹിത്യകാരൻ ശ്രീ എസ്. കെ. പൊറ്റെക്കാടിന്റെ 43-ആം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിനോടുള്ള തന്റെ ആരാധന പെൻസിൽ ഡ്രോയിങ്ങിലൂടെ പ്രകടമാക്കുന്ന മാസ്റ്റർ പാർഥിവ്. വി. മേനോൻ.
ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂൾ 5-ആം ക്ലാസ്സ് വിദ്യാർത്ഥിയായ പാർഥിവ് ഫെഡറൽ ബാങ്ക് ചെന്ത്രാപ്പിന്നി ശാഖ മാനേജർ വി. ഹരിയുടെയും സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിഞ്ഞാലക്കുട മെയിൻ ബ്രാഞ്ച് ജീവനക്കാരിയായ ഐശ്വര്യ മേനോന്റെയും മകനാണ്. ചിത്രകലയിൽ അതീവതല്പരനായ ഈ കൊച്ചുമിടുക്കൻ സ്കൂൾ തലത്തിൽ നടത്തിയ സംഗീത-ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.