അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ. എസ്. എസ്., സ്ക്കൊട്ട് & ഗൈഡ്സ് എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഐ. എം. എ. ബ്ലഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സ്കൂൾ ഹാളിൽ നടന്ന ജീവദ്യുതി രക്തദാന ക്യാമ്പ് ഡോ. എൻ.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് മിനി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാനേജ്മെൻ്റ് പ്രതിനിധി എ.സി. സുരേഷ് , പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റർ മെജോപോൾ, എസ്. സുധീർ, ടി.എൽ. പ്രസീദ , പി.ജി. ഉല്ലാസ് , ബിബി പി.എൽ. , വി.വി. ശ്രീല , ഡി.ഹസിത, രെജി.എം , സിബി എന്നിവർ പ്രസംഗിച്ചു. തുടർച്ചയായി എല്ലാ വർഷവും രക്തം നൽകിവരുന്ന എം.കെ. അനിയനെ പൊന്നാട ചാർത്തി ആദരിച്ചു. രക്തദാനത്തിനായി 97 പേർ രജിസ്ട്രർ ചെയ്തു. 65 പേർ രക്തം നൽകി.