നീഡ്സ് “വിദ്യാദീപം” പദ്ധതി ആരംഭിച്ചു. വിദ്യാദീപത്തിന്റെ ഉദ്ഘാടനം മുൻ സർക്കാർ ചീഫ് വിപ്പ് നീഡ്സ് പ്രസിഡൻറ് തോമസ്സ് ഉണ്ണിയാടൻ നിർവ്വഹിച്ചു.ഗുരുതര രോഗ ബാധിതരായ വിദ്യാർത്ഥികൾക്ക് തുടർച്ചയായിപഠന സഹായം നൽകുന്ന സാന്ത്വന പദ്ധതിയാണ് “വിദ്യാദീപം”. എല്ലാ മാസവും നിർദ്ധനരായ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്ന നീഡ്സിന്റെ ‘കരുണയുംകരുതലും ‘ പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ‘വിദ്യാദീപം ‘പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തെ സാമ്പത്തിക സഹായം നൽകിക്കൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. ചടങ്ങിൽ നീഡ്സ് വൈസ് പ്രസിഡന്റ് പ്രൊഫ: ആർ.ജയറാം അദ്ധ്യക്ഷത വഹിച്ചു. നീഡ്സ് ഭാരവാഹികളായ ഗുലാം മുഹമ്മദ് മാസ്റ്റർ,ആശാലത ടീച്ചർ, എം.എൻ. തമ്പാൻ മാസ്റ്റർ,മുഹമ്മദാലി കറുക ത്തല, അഡ്വ: ബോസ് കുമാർ, ഷൗക്കത്ത്, പി.ആർ. സ്റ്റാൻലി, പി.ടി. ജോർജ്ജ്, ഇ.പി . സഹദേവൻ, ഷെയ്ക്ക് ദാവൂദ്,എൻ.സി. വാസു, ഡോ.എൻ.വി.കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, തോമസ്സ് കരുമാലിയ്ക്കൽ, പി.കെ.ജോൺസൻ, റിനാസ് താണിക്കപ്പറസിൽ എന്നിവർ പ്രസംഗിച്ചു