മാള : മാള പോലീസ് സ്റ്റേഷനിലെ 2016 ലെ സ്ത്രീ പീഡന മരണകേസിൽ മുങ്ങി നടന്നിരുന്ന ജാമ്യമില്ലാ വാറണ്ടുള്ള മാള പുത്തൻചിറ വില്ലേജിൽ വെള്ളൂർ ദേശത്ത് കൈമപ്പറമ്പിൽ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സജു 42 വയസ്, എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പുത്തൻചിറയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ എ എസ് ഐ രമേശൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷറഫുദീൻ , സിവിൽ പോലീസ് ഓഫീസർ സിജോയ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്