ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളോടൊ നുബന്ധിച്ച് രജത നിറവ് നേത്ര ചികിത്സ ക്യാമ്പ് കത്തിഡ്രൽ വികാരിയും സ്കൂൾ മാനേജറുമായ റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ ആര്യ ഐ കെയർ ഹോസ്പിറ്റൽ ഡോ. രോഷ്ണി റോബർട്ട് മാർക്കറ്റിങ്ങ് കോഡിനേറ്റർ സുനിഷ് ചന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, ജൂബിലി പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി, ഫസ്റ്റ് അസിസ്റ്റൻഡ് ഷിജ എം.ജെ. ടീച്ചർ, എൻ.എസ്.എസ്. കോ ഡിനേറ്റർ ജുബി ജോയ്, എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ നാഷ്ണൽ സർവീസ് സ്കീമും, തൃശൂർ ആര്യ ഐ കെയർ ഹോസ് പിറ്റലും സംയുക്തമായാണ് നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചത്.