ഇരിങ്ങാലക്കുട : ഗാന്ധിദർശൻവേദി നിയോജക മണ്ഡലം കമ്മിറ്റി പൂമംഗലം മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . സി.പി. മാതൃ മാസ്റ്ററുടെ ഓർമ്മയ്ക്കായി വർഷംതോറും നൽകിവരുന്ന ഗാന്ധിയൻ സാമൂഹ്യ സേവന പുരസ്ക്കാരത്തിന് ഈ വർഷം തെരഞ്ഞെടുത്തിട്ടുള്ളത് ഗാന്ധിയനും ഇരിങ്ങാലക്കുട മുൻ മുൻസിപ്പൽ വൈസ് ചെയർമാനുമായിരുന്ന കെ. വേണുഗോപാൽ മാസ്റ്ററെയാണ്. 10,001/- കയും മെമ്മൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം
ആഗസ്റ്റ് 2 ന് ശനിയാഴ്ച ഇരിങ്ങാലക്കുട പ്രിയ ഹാളിൽ വച്ച് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാര സമർപ്പണം, സമസ്ത കേരള സാഹിത്യ പരിഷത്ത് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയും സാഹിത്യകാരനുമായ ഡോക്ടർ അജിതൻ മേനോത്തിന് സമാദരണം, ഗുരുദേവൻ – മഹാത്മാഗാന്ധി സമാഗമത്തിൻ്റെ ശതവാർഷിക സ്മരണാ സെമിനാർ എന്നീ പരിപാടികളും ഉണ്ടായിരിക്കും.