സെന്റ് ജോസഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുടയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വാർഷിക അസോസിയേഷൻ ദിനമായ ACER ’25 ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചിന്മയ വിശ്വവിദ്യപീഠം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്‌നോളജിയുടെ പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ആനന്ദ് ഹരീന്ദ്രൻ നിർവഹിച്ചു. അദ്ദേഹം ഡാറ്റയുടെ സ്വാധീനവും ശക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി ഡാറ്റയുടെ ആധുനിക പ്രസക്തി വിദ്യാർത്ഥികളുമായി പങ്കുവെച്ചു. സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ അധ്യക്ഷയായിരുന്നു.
കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി അമ്പിളി ജേക്കബ്, അസോസിയേഷൻ സെക്രട്ടറി നവ്യ പി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.