തൃശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയ ഉത്തരവ് ലംഘിച്ച ക്രമിനൽ കേസിലെ പ്രതിയായ നെല്ലായി ആലത്തൂർ സ്വദേശി കുറുവത്ത് വീട്ടിൽ ആദർശ് 24 വയസ് എന്നയാൾ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതായി കാണപ്പെട്ടതിനെ തുടർന്ന് ആദർശിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ആദർശ് കൊടകര പോലീസ് സ്റ്റേഷനിൽ വധശ്രമം, വീടുകയറി ആക്രമണം, അടിപിടി എന്നിങ്ങനെയുള്ള പന്ത്രണ്ട് ക്രമിനൽ കേസുകളിലെ പ്രതിയാണ്.
കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദാസ്.പി.കെ , സബ്ബ് ഇൻസ്പെക്ടർ ഡെന്നി.സി ഡി , എ.എസ്.ഐ മാരായ ബിനു പൗലോസ്, ജ്യോതി ലക്ഷ്മി, ആഷ്ലിൻ, എസ്.സി.പി.ഒ മാരായ പ്രദീപ്, പ്രതീഷ്, രെജീഷ് , സഹദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്