മതിലകം : പ്രതി 15-12-2024 തിയ്യതിയിൽ കൂളുമുട്ടം സ്വദേശിയായ വയോധികനെയും വാട്സാപ്പ് വീഡീയോ കോളിൽ വിളിച്ച് മുബൈ സലാർ പോലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനെട്ടേകാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് മതിലകം പേലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതികളായ കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ കുന്നോത്ത് വീട്ടിൽ അർജ്ജുൻ 24 വയസ്സ്, ചെമ്പകത്ത് വീട്ടിൽ, ഷിദിൻ 23വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി .കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
പ്രതി 15.12.2024 തിയ്യതി രാവിലെയാണ് വാട്സ് സാപ്പ് വീഡിയോ കോളിലൂടെ പരാതിക്കാരനെ ബന്ധപ്പെട്ടത്. മുംബൈ സഹാർ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നതെന്നും പരാതിക്കാരനെതിരെ MONEY LAUNDERING ന് ക്രിമിനൽ കേസുണ്ടെന്നും ഇയാളോടും ഭാര്യയോടും മുംബൈ കോടതിയിൽ എത്തണമെന്നും എത്തിയില്ലെങ്കിൽ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി. മുംബൈയിലേക്ക് വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ പരാതിക്കാരനോടും ഭാര്യയോടും വീഡിയോ കോളിൽ തുടരാൻ ആവശ്യപ്പെട്ടു. നിങ്ങൾ വെർച്ച്വൽ അറസ്റ്റിലാണെന്നും എല്ലാ ബാങ്ക് അക്കൗണ്ടും ഫ്രീസ് ചെയ്ത് ജഡ്ജിന്റെ അക്കൗണ്ടിലേക്ക് അയച്ചാൽ നിങ്ങളുടെ അറസ്റ്റ് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേദിവസം 16.12.2024 തിയ്യതി പാരാതിക്കാരന്റെയും ഭാര്യയുടേയും ജോയിൻറ് അക്കൗണ്ടിൽ ഫികസഡ് ഡെപ്പോസിറ്റ് ഇട്ടിരുന്ന 10,18,602/- രൂപയും, ബാങ്കിൽ പേഴ്സണൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന 225334 /- രൂപയും പ്രതിയുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. കൂടാതെ ഭാര്യയുടെ 100 ഗ്രാം സ്വണ്ണം ബാങ്കിൽ പണയം വെച്ച് 5,72,000/- രൂപയും അയച്ചു വാങ്ങി. അങ്ങനെ ആകെ 18,15,936/- (പതിനെട്ട് ലക്ഷത്തി പതിനഞ്ചായിരത്തി തൊള്ളായിരത്തി മുപ്പത്തിയാറ്) രൂപ തട്ടിയെടുത്തത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ മതിലകം പോലീസ് സ്റ്റേഷന്‍ ഇൻസ്പെക്ടർ ഷാജി.എം.കെ, എസ് ഐ അശ്വിൻ, എ.എസ്.ഐ. വഹാബ്, സി പി ഒ ഷനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.