വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ നേർച്ച ഊട്ട് 28.7.2025 തിങ്കളാഴ്ച രാവിലെ 7 30 മുതൽ ഉച്ചതിരിഞ്ഞ് മൂന്നുമണി വരെയാണ്. ഊട്ടു തിരുനാളിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. തിരുന്നാൾ ദിനമായ ജൂലൈ 28ന് രാവിലെ6 മണി,8 മണി, 10.30, വൈകിട്ട് 5:00 മണി എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. 10 30 നുള്ള ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് റവ.ഫാദർ. ഷിബു കള്ളാ പറമ്പിൽ മുഖ്യ കാർമികത്വം വഹിക്കുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിൽ അടിമ വെക്കലിനും, കുഞ്ഞുങ്ങളുടെ ചോറൂണിനും, അമ്മ തൊട്ടിലിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിനും, കുട്ടികൾക്ക് അൽഫോൻസാമ്മയ്ക്ക് റോസാപ്പൂ നൽകുന്നതിനും, പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഊട്ടു തിരുനാളിന്റെ ഭാഗമായുള്ള പച്ചക്കറി ഉൽപ്പന്നങ്ങൾ അരിഞ്ഞ് വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിലെ വികാരി റവ. ഫാദർ. സിന്റോ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഊട്ടു തിരുനാൾ കമ്മിറ്റിയുടെ കൺവീനർമാരും ജോയിന്റ് കൺവീനർമാരും ഇടവകയിലെ മുഴുവൻ ഇടവകാംഗങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ഊട്ടു തിരുനാളിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി വിപുലമായ കമ്മിറ്റി കഴിഞ്ഞ രണ്ടുമാസക്കാലമായി അക്ഷീണം പ്രവർത്തിച്ചു വരുന്നതായി തിരുനാൾ കമ്മിറ്റിക്ക് വേണ്ടി റവ. ഫാദർ. സിന്റോ ആലപ്പാട്ട്, കൈക്കാരന്മാരും തിരുനാൾ കമ്മിറ്റിയുടെ കൺവീനർമാരും ആയ കോക്കാട്ട് ലോനപ്പൻ ആന്റു, ബേബി അഗസ്റ്റിൻ, നെടുംപറമ്പിൽ കൊച്ചപ്പൻ ഡേവിസ്, പബ്ലിസിറ്റി കൺവീനർമാരായ കെ ജെ ജോൺസൺ കോക്കാട്ട്, മേജോ ജോൺസൺ തൊടുപറമ്പിൽ, കോക്കാട്ട് ജേക്കബ് ജോബി, നിതിൻ ലോറൻസ് തണ്ട്യേയ്ക്കൽ എന്നിവർ അറിയിച്ചു.