കൊടുങ്ങല്ലൂർ തിരുവള്ളുവരുള്ള സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നായ കഞ്ചാവ് കൈവശം സൂക്ഷിച്ച് നിൽക്കുന്നതിനായി കാണപ്പെട്ടതിന് ലോകമല്ലേശ്വരം ഗുരുദേവ നഗർ സ്വദേശി ഒളിപറമ്പിൽ വീട്ടിൽ ഷെബിഷ ഷാ 20 വയസ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഷെബിൻ ഷാ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും, മറ്റുള്ളവരുടെ ജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച കേസിലും, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്ലാസ് ക്യാബിൻ ശരീരം കൊണ്ട് ഇടിച്ച് തകർത്ത കേസിലും, മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച കേസിലും അടക്കം നാല് ക്രിമിനൽ കേസിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ,, എസ് ഐ മാരായ ജിജേഷ്, തോമസ്, സാലിം.കെ, സി.പി.ഒ. ബിജുകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.