ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം കേരളത്തിലെ എല്ലാ യൂണിററുകളിലും കർക്കിടകമാസത്തിലെ പുണർതം നാളിൽ രാമായണ ദിനം ആചരിച്ചു. യൂണിറ്റ് സമാജം ഹാളിൽ സമാജം വനിതാ വിഭാഗം ജില്ല പ്രസിഡണ്ട് ഉഷദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. അച്ചുതൻ , ഇന്ദിര ശശീധരൻ , എ.സി. രമാദേവി , രാധനരേന്ദ്രൻ , എ.സി. സുരേഷ് , പ്രഭ വേണുഗോപാൽ , എസ്. കൃഷ്ണകുമാർ , രാജി രാമചന്ദ്രൻ , മജ്ജു , സതീശൻ.പി. വാര്യർ എന്നിവർ നേതൃത്വം നൽകി.