അടിയന്തരഘട്ടങ്ങളിൽ ആവശ്യമായി വരുന്ന സുരക്ഷാക്രമീകരണങ്ങളും പ്രവർത്തനങ്ങളും അവ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും ആവശ്യമായ കാര്യങ്ങളെ കോർത്തിണക്കി തീവ്ര പരിശീലന കളരിയുമായി ക്രൈസ്റ്റ് കോളേജ് ബി പി ഇ വിദ്യാർഥികൾ. കായിക അധ്യാപകരാവേണ്ട ബി പി ഇ എസ് വിദ്യാർത്ഥികൾക്ക് ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തിലാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. മലപ്പുറം മങ്കട കുമരഗിരി എസ്റ്റേറ്റിൽ വച്ച് നടന്ന രണ്ടുദിവസം നീണ്ടുനിന്ന ഈ പരിശീലന ക്യാമ്പിൽ റസ്ക്യുമിഷൻ ഓപ്പറേഷൻ, മോക്ക് ഡ്രിൽ, നേതൃത്വപാടവ ക്ലാസുകൾ, സാഹസിക പരിപാടികൾ എന്നിവ ഉൾപ്പെടുത്തി യായിരുന്നു ക്ലാസുകൾ സംഘടിപ്പിച്ചത്. ബിപിഎസ് ഫസ്റ്റ് ഇയറിലെ 41 വിദ്യാർത്ഥികൾ പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കി.
