ചിമ്മിനി: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) എൻ.എസ്.എസ് യൂണിറ്റുകൾ ജൂലൈ 20 ഞായറാഴ്ച്ച ചിമ്മിനി വന്യജീവി സങ്കേതത്തിൻ്റെ നേതൃത്വത്തിൽ ചിമ്മിനി ട്രെക്കിംഗ് സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച “സഫലം 2025” പദ്ധതിയുടെ ഭാഗമായി
പ്രകൃതിയുമായുള്ള വിദ്യാർത്ഥി സമൂഹത്തിൻ്റെ ഇടപ്പെടലുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി അസൂത്രണം ചെയ്തത്.
ചിമ്മിനി വന്യജീവി സങ്കേതത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന “വിത്തേറ്” പദ്ധതിയിൽ 46 എൻ. എസ്. എസ്. വെളൻ്റിയേഴ്സ് പങ്കാളികളായി. 25 ഓളം മുളതൈകളും ചിമ്മിനി റിസർവോയറിന്റെ പരിസ്ഥിതി പ്രദേശങ്ങളിൽ നട്ടുപിടിപ്പിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. അനുഷ മാത്യു നേതൃത്വം വഹിച്ചു.