അഖിലേന്ത്യാ തീവ്രവാദ വിരുദ്ധ മുന്നണിയുടെ ചെയർമാൻ മനീന്ദർജീത് സിംഗ് ബിട്ട കൂടൽമാണിക്യം ക്ഷേത്രം സന്ദർശിച്ചു.നാലമ്പല ദർശനത്തിന്റെ ഭാഗമായി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ ദർശനത്തിനു ശേഷമാണ് അദ്ദേഹം കുടൽ മാണിക്യ ക്ഷേത്രത്തിലെത്തിയത്. കനത്ത ബന്ധവസ്സിൽ എത്തിയ അദ്ദേഹത്തെ കൂടൽമാണിക്യം ദേവസ്വം മെംബർ ഡോ. മുരളി ഹരിതം , അഡ്മിനിസ്ട്രേറ്റർ രാധേഷ് എന്നിവർ ചേർന്ന് ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുര നടയിൽ വെച്ച് സ്വീകരിച്ചു.അദ്ദേഹത്തിൻ്റെ സഹധർമ്മണി മൻജ്യോതി ചോപ്ടയും ക്ഷേത്രത്തിലെത്തിയിരുന്നു. ഏകദേശം ഒന്നര മണിക്കൂറോളം ഭിട്ട കൂടൽമാണിക്യ ക്ഷേത്രത്തിൽ ചിലവഴിച്ചു . പിന്നീട് ഇവിടെ നിന്നും മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിലേക്കാണ് അദ്ദേഹം പോയത്.
