ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവികരിച്ച ഓഫിസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത കോഓപ്പറേറ്റിവ് എഡ്യുക്കേഷണൽ ഡയറക്ടർ ഫാ.സിജോ ഇരിമ്പൻ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരിയും സ്കൂൾ മാനേജറും ആയ റവ.ഡോ.ഫാ.ലാസർ കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്ക്, പി.ടി.എ.പ്രസിഡന്റ് ബൈജു കൂവാ പറമ്പിൽ, ട്രസ്റ്റി പി.ടി. ജോർജ്, ജൂബിലി ഫൈനാൻസ് കൺവിനർ ലിംസൺ ഊക്കൻ, പ്രോഗ്രാം കൺവിനർ ടെൽസൺ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി ജിംസൺ ജോർജ്, പാർവതി ടീച്ചർ, പി.ടി.എ.വൈസ് പ്രസിഡന്റ് ഷാജു എൻ.ജെ. എന്നിവർ പ്രസംഗിച്ചു. ഓഫിസ് നവികരണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കോൺട്രാക്ടർ റെജിൻ പാലത്തിങ്കലിനേയും രജത ജൂബിലി ലോഗോ വരച്ച ഷെബിൻ ഷോബിയേയും ആദരിച്ചു.