ഇരിഞ്ഞാലക്കുട : ദേശീയപണിമുടക്കിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലം കേന്ദ്രത്തിൽ നടന്ന പ്രകടനവും പൊതു സമ്മേളനവും എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു.സിഐടിയു ഏരിയ പ്രസിഡൻറ് സി.ഡി സിജിത്ത് അദ്ധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, എഐടിയുസി ജില്ലാ ജോ:സെക്രട്ടറി കെ.കെ ശിവൻ, എന്നിവർ സംസാരിച്ചു കെ.എ ഗോപി സ്വാഗതവും വർദ്ധനൻ പുളിക്കൽ നന്ദിയും പറഞ്ഞു.