താണിശ്ശേരി കെ എൽ ഡി സി ബണ്ടിൽ അറവ്മാലിന്യം ടോയ്ലറ്റ് മാലിന്യവും തള്ളുന്നു -പഞ്ചായത്ത് ഉടൻ നടപടിയെടുക്കുക- ബിജെപി.
കാറളം: താണിശ്ശേരി കെ എൽ ഡി സി ബണ്ടിൽ അറവ്മാലിന്യങ്ങൾ, ടോയ്ലറ്റ് മാലിന്യങ്ങൾ തള്ളുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ഉടൻ പഞ്ചായത്ത് അധികൃതർ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. പ്രസിഡണ്ട് പ്രിയ അനിൽ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ജില്ല ജനറൽ സെക്രട്ടറി കെ കെ കൃപേഷ് ഉത്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കോവിൽപറമ്പിൽ, വാർഡ് മെബർ സരിത വിനോദ്,രാജൻ കുഴുപ്പുള്ളി,സുഭാഷ് പുല്ലത്തറ,ഇ കെ അമരദാസ്,മുരളി
ടി കെ സുരേഷ്,
പ്രശാന്ത് ടി എസ്,
രാമദാസ്,നീതു അനിഷ്,ഉല്ലാസ് കൊല്ലാറ,ഷാനി ടി കെ,സംഗീത സുനിൽ എന്നിവർ നേതൃത്വം നൽകി.