ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എം.എൽ.എയുമായ ഡോ.ആർ.ബിന്ദുവിൻ്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 50,000/- രൂപയുടെ പുസ്തകങ്ങൾ ഇരിങ്ങാലക്കുട ടൗൺ ലൈബ്രറിക്ക് അനുവദിച്ചതിൻ്റെ കൈമാറ്റവും ബഷീർ അനുസ്മരണ സമ്മേളനവും ഡോ.ആർ.ബിന്ദു ഉദഘാടനം ചെയ്തു.
കെ.ജി.മോഹനൻ അദ്ധ്യക്ഷനായി. ഖാദർ പട്ടേപ്പാടം ബഷീർ അനുസ്മരണം നടത്തി. ഐ.ബാലഗോപാലൻ, റെജില ഷെറിൻ, പി.ബി.അസീന,കെ.കെ.ചന്ദ്രശേഖരൻ,കെ.പി.സുദർശൻ,പി.ആർ.രചന എന്നിവർ സംസാരിച്ചു