അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സ്കൂളിൽ സുസ്ഥിരമായി പ്രദർശിപ്പിക്കുന്ന ലഹരി വിരുദ്ധപോസ്റ്റർ പ്രകാശനം ചെയ്തകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ, മാനേജർ എ .അജിത്കുമാർ, പ്രിൻസിപ്പൽ ഡോ. എ .വി . രാജേഷ്, പിടിഎ പ്രസിഡന്റ് മിനി രാമചന്ദ്രൻ, മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ എ.സി. സുരേഷ് , കെ .കെ . കൃഷ്ണൻ നമ്പൂതിരി, ഗൈഡ്സ് ക്യാപ്റ്റൻ ടി.എൻ.പ്രസീദ എന്നിവർ പ്രസംഗിച്ചു .തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം നടത്തി.