ഗുരുസ്മരണ മഹോത്സവത്തിന്റെ ആറാം ദിവസം ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരും ഉഷാ നങ്ങ്യാരും അവതരിപ്പിച്ച ബാലിവധം കൂടിയാട്ടം അരങ്ങേറി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ , കലാമണ്ഡലം രവികുമാർ, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ , മൂർക്കനാട് ദിനേശ് വാര്യർ താളത്തിൽ ആ തിര ഹരിഹരൻ, ഗുരുകുലം ശ്രുതി, ഗുരുകുലം അതുല്ല്യ , ഗുരുകുലം അക്ഷര ,ഗുരുകുലം ഋതു ചമയത്തിൽ കലാനിലയം ഹരിദാസ് എന്നിവർ പങ്കെടുത്തു. കൂടിയാട്ടത്തിന് മുൻപ് നാട്യത്തിലെ വാദ്യ വിധി എന്ന വിഷയത്തിൽ ഡോ. മൂർക്കനാട് ദിനേശ് വാര്യർ പ്രഭാഷണം നടത്തി. ഗുരുസ്മരണയുടെ സമാപന ദിനമായ വ്യാഴാഴ്ച മത്തവിലാസപ്രഹസനം അരങ്ങേറും ശിവ സാരൂപ്യം ലഭിച്ച സത്യസോമൻ ഭാര്യയായ ദേവസോമയോട് കൂടിശിവപൂജ ചെയ്ത് മദ്യം സേവിച്ച് നൃത്തം ചെയ്യുന്നതാണ് കഥാഭാഗം. കൂടിയാട്ടത്തിന് മുൻപ് നായികാനായക സങ്ക്ല പം കൂടിയാട്ടത്തിലും സംസ്കൃത നാടകത്തിലും എന്ന വിഷയത്തിൽ ഡോ. ഇന്ദു ജി. പ്രഭാഷണം നടത്തും കൂടിയാട്ടത്തിൽ സത്യസോമനായി മാർഗി സജീവ് നാരായണ ചാക്യാരും ദേവസോമ യായി മാർഗി അമൃതയും രംഗത്തെത്തും.