വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രതിയും സ്ഥാപനത്തിന്റെ മാനേജിഗ് ഡയറക്ടർമാരിൽ ഒരാളുമായ എറണാംകുളം ജില്ല പറക്കടവ് വില്ലേജ് എലാവൂർ സ്വദേശി കല്ലറക്കൽ വീട്ടിൽ ഷാജൻ.കെ.പി 53 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാംകുളം എലാവൂരുള്ള പ്രതിയുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട ചന്തകുന്ന് ദേശത്ത് പ്രവർത്തിച്ച് വരുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇരിങ്ങാലക്കുട ബ്രാഞ്ച് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കുടുതൽ പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നും കോടികൾ ഫിക്സണ്ട് ഡെപ്പോസിറ്റ് ആയി സ്വീകരിച്ച ശേഷം നാളിതു വരെ പലിശ നൽക്കാതെയും നിക്ഷേപിച്ച പണം തിരികെ നൽക്കാതെയും തട്ടിപ്പ് നടത്തിയ കേസിലാണ് ഷാജൻ.കെ.പിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് 07-07-2025 തിയ്യതി കോടതിയിൽ ഹാജരാക്കും.
ജില്ലയിൽ പലസ്ഥലങ്ങളിലും ഫാമുകൾ ലീസിന് എടുത്ത് കൃഷി ചെയ്തു ലാഭമുണ്ടാക്കി നിക്ഷേപകർക്ക് ലാഭവിഹിതം കൊടുക്കും എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി എന്ന പേരിൽ കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
സ്ഥാപനത്തിന്റെ മാനേജിഗ് ഡയറക്ടറായ ഷാജൻ.കെ.പി ക്കും മറ്റു പ്രതികൾക്കും എതിരെ 100 കണക്കിന്പേരുടെ പരാതിയിൽ കോടികൾ തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ മാത്രം 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഷാജൻ.കെ.പി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 18 ഉം, കുന്നംകുളം പോലീസ് സ്റ്റേഷനിൽ 36 ഉം, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ 23 ഉം കൂടി ആകെ 59 തട്ടിപ്പ് കേസുകളിൽ പ്രതിയാണ്.
സ്ഥാപനത്തിന്റെ മാനേജർ ആയിരുന്ന മുട്ടിത്തടി സ്വദേശിനിയായ അറക്കൽ വീട്ടിൽ ജീവലത, 39 വയസ്, മുഖ്യപ്രതിയും മുൻ ചെയർമാനുമായ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടിൽ സജീഷ് കുമാർ 45 വയസ്സ്, എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, ഡാൻസാഫ് എസ്.ഐ. ജയകൃഷ്ണൻ.പി, ജൂനിയർ എസ്.ഐ. സഹദ്, എ.എസ്.ഐ മാരായ ഷാബു T. K, ഗിരീശ്വരൻ, സി.പി.ഒ മാരായ അരുൺജിത്ത്, കമൽ കൃഷ്ണ, ഡ്രൈവർ സി.പി.ഒ. മുരളീ കൃഷ്ണ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.