വായനാപക്ഷാചരണം സമാപനദിന പരിപാടിയുടെ ഭാഗമായി കരൂപ്പടന്ന ഹൈസ്കൂൾ ഹാളിൽ ഐ വി ദാസ് അനുസ്മരണവും പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടന്നു.പി ടി എ പ്രസിഡന്റ് ശ്രീ ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു,
എച്ച് എം ഇൻചാർജ്ജ് ശ്രീമതി നിസാമോൾ ടീച്ചർ പരിപാടി ഉൽഘാടനം ചെയ്തു.സ്കൂൾ ലൈബ്രറി ഇൻചാർജ്ജ് ശ്രീമതി സാജിത ടീച്ചർ, മീര ടീച്ചർ, ഡോക്ടർ ഗോവിന്ദൻ മാഷ് എന്നിവർ സംസാരിച്ചു.കെ കെ ഷാഹുൽ ഹമീദ്, ടി ബി എ മജീദ്, രാഗിണി എം എസ്സ്, ഗീത രാധാകൃഷ്ണൻ,സലാം എ ഐ,എന്നിവരും പരിപാടിയിൽ പങ്കെടുത്ത് കുട്ടികളോട് സംസാരിച്ചു.അഞ്ച് മുതൽ പത്താം ക്ലാസ് വരെയുളള കുട്ടികൾ പുസ്തക പ്രദർശനം കാണാൻ എത്തിയിരുന്നു. വായനശാല പ്രസിഡന്റ് സ്വാഗതവും വായനശാല ലൈബ്രറേറിയൻ റഫീഖത്ത് നന്ദിയും പറഞ്ഞു.