പട്ടേപ്പാടം : തുമ്പൂർ സഹകരണ ബാങ്കിൻ്റെ ‘ വിത്തും കൈക്കോട്ടും’ ഞാറ്റുവേലച്ചന്തയുടെ പ്രചരണ ഗാനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ പ്രകാശനം ചെയ്തു. ദേശീയ – സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സി.ബി. ഷക്കീല ഏറ്റുവാങ്ങി. ബാങ്കിൻ്റെ പട്ടേപ്പാടം ശാഖയിൽ നടന്ന ചടങ്ങിൽ ഖാദർ പട്ടപ്പോടം അധ്യക്ഷത വഹിച്ചു. ടി.എസ്.സജീവൻ, കെ.എസ്. മനോജ് എന്നിവർ സംസാരിച്ചു.
ഖാദർ പട്ടേപ്പാടം എഴുതിയ വരികൾക്ക് ശ്യാമയാണ് ഈണം പകർന്നിരിക്കുന്നത്. വിഷ്ണുമോഹൻ,. ജെബി സുരേഷ്, സെറീന ജേക്കബ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു.
ജൂലായ് 11 ന് പട്ടേപ്പാടത്ത് ഉന്നത വിദ്യാഭ്യാസ സാമൂഹ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്ന ഞാറ്റുവേലച്ചന്ത 16 വരെ നീണ്ടുനിൽക്കും. അലോഷിയുടെ ഗസൽ സന്ധ്യ, വി.കെ. സുരേഷ് കുമാറിൻ്റെ പ്രഭാഷണം തുടങ്ങി ഓരോ ദിവസവും വ്യത്യസ്തങ്ങളായ പരിപാടികൾ ഉണ്ടായിരിക്കും