ഇരിങ്ങാലക്കുട :
“കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി നഗരസഭ ജൂൺ 27 മുതൽ ജൂലായ് 6 വരെയായി മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം -2025 ൻ്റെ കലാ- സാംസ്കാരിക സംഗമം ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് കൃഷിസംസ്കാരത്തിൻ്റെ സന്ദേശം പുതുതലമുറയ്ക്ക് കൈമാറുന്ന ഞാറ്റുവേല മഹോത്സവം അഭിനന്ദനാർഹമെന്ന് ICL FINCORP CMD Adv. K.G. അനിൽകുമാർ പറഞ്ഞു.
വിവിധ കലാമേഖലകളിൽ അദ്ധ്യാപികരായ മുരിയാട് മുരളീധരൻ, കൊരമ്പ് വിക്രമൻ നമ്പൂതിരി, Dr. ചാന്ദിനി സലീഷ്, സീനത്ത് അഷ്റഫ്, ശ്രുതി ശ്രീറാം , കല പരമേശ്വരൻ, ഹരിദാസൻ .പി, സൗമ്യ സതീഷ്, ശ്രീവിദ്യ വർമ്മ, ഏയ്ബൽ ജോബി, ശരണ്യ സഹസ്ര , ആശ സുരേഷ്, പി. നന്ദകുമാർ, എം. മോഹൻദാസ് എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷം വഹിച്ച യോഗത്തിന് വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സ്വാഗതം ആശംസിച്ചു.
മുഖ്യാതിഥികളായി പങ്കെടുത്തുകൊണ്ട് കൂടിയാട്ടം പ്രതിഭ വേണുജി, സിനിമാതാരം ഇടവേള ബാബു എന്നിവർ സംസാരിച്ചു.
ഞാറ്റുവേല മഹോത്സവത്തിന്
പൊതുമരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറക്കാടൻ,കൗൺസിലർമാരായ ബിജു പോൾ അക്കരക്കാരൻ, അജിത് കുമാർ. എ.എസ്, മായ അജയൻ എന്നിവർ ആശംസകളർപ്പിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ,
ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, കോ- ഓർഡിനേറ്റർ പി.ആർ. സ്റ്റാൻലി എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിന് സോണൽ സൂപ്രണ്ട് ജയകുമാർ നന്ദി പ്രകാശിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, വിവിധ കലാ- സാംസ്കാരിക പ്രവർത്തകർ, കമ്മിറ്റിയംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് സംഗമസാഹിതി അവതരിപ്പിച്ച
കവിയരങ്ങ് – ഞാറ്റുവേലപ്പൂക്കളിൽ
ഇരിങ്ങാലക്കുടയിലെ ഇരുപതോളം കവികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
കാർഷിക സെമിനാറിൽ നൂതന ജലസേചന മാർഗ്ഗങ്ങളെപ്പറ്റി ഡോ. മേരി റജീന വിഷയാവതരണം നടത്തി. തുടർന്ന് ശിവരഞ്ജിനി ഓർക്കെസ്ട്ര – TG പ്രസന്നൻ നയിച്ച ഗാനമേളയും എക്സ്പ്രഷൻസ് ഫാഷൻ ഷോയും അരങ്ങേറി.