ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എൻ എസ് എസ് കൂട്ടായ്മകൾ തൃശൂർ ഡി എൽ എസ് എ, മുകുന്ദപുരം ടി എൽ എസ് എ എന്നിവയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മിസ്സ് വീണ സാനി സ്വാഗതമാശംസിച്ച പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ഫ്ലവററ്റ് അധ്യക്ഷപദം അലങ്കരിച്ചു.ലീഗൽ സെല്ലിലെ സിവിൽ പോലീസ് ഓഫീസറായ മാണി ഇ എസ് ആണ് ക്ലാസ്സ് നയിച്ചത്. സ്വന്തം താൽപ്പര്യത്തോടെ അല്ലെങ്കിലും ലഹരിക്ക് അടിപ്പെട്ടുപോകുന്ന യുവജനതയെ കുറിച്ചും അതിനെതിരെ പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.എൻ എസ് എസ് വളന്റീറായ എൽമ നന്ദി രേഖപ്പെടുത്തി.എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ മിസ്സ് വീണ സാനി,ഡോ.ഉർസുല എൻ,മിസ്സ് മഞ്ജു ഡി,ടി എൽ എസ് എ പ്രതിനിധി ശ്രീമതി മീന,എൻ എസ് എസ് വളന്റീർ അരുണിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി