Thursday, November 20, 2025
25.9 C
Irinjālakuda

ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു

വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച് നാടുവിട്ട് ഉത്താരാഖണ്ഡിൽ നിന്ന് തൃശൂർ റൂറൽ പോലീസ് സംഘം പിടികൂടിയ കുപ്രസിദ്ധ ഗുണ്ടയായ ഷാജഹാനെയും വലപ്പാട് പോലിസ് സ്റ്റേഷനിലെ ഗുണ്ടയായ ജിത്തിനെയും കാപ്പ ചുമത്തി തടങ്കലിലാക്കി*…

*2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 42 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 109 ഗുണ്ടകളെ കാപ്പ ചുമത്തി 67 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു*

കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട വലപ്പാട് വില്ലേജ്, വലപ്പാട് ബീച്ച് ദേശത്ത്, കിഴക്കന്‍ വീട്ടിൽ ജിത്തിനെ 34 വയസ്സ് ജയിലിലാക്കി.

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷിൻ്റെ സംഘാംഗവുമായ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ചാഴൂര്‍ വില്ലേജ്, ചാഴൂര്‍ ദേശത്ത്, പുതിയവീട്ടില്‍ ഷജീര്‍ എന്ന് വിളിക്കുന്ന ഷാജഹാന്‍ 31 വയസ്സ്, എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്..

ഷാജഹാൻ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമമടക്കം 7 ക്രമിനൽ കേസുകളിൽ പ്രതിയാണ് കൂടാതെ വലപ്പാട്, കൈപ്പമംഗലം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിങ്ങനെ നിരവധി ക്രമിനൽ കേസുകളുമുണ്ട്.

ജിത്തിന്റെ പേരിൽ വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ ഒരു അടിപിടി കേസും 2021 ൽ വീട് അതിക്രമിച്ച് ലൈംഗികമായി പീഢിപ്പിക്കാൻ ശ്രമിച്ച കേസും അടക്കം 6 ഓളം ക്രിമിനൽ കേസുകളുണ്ട്.

6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ രാവിലെ വലപ്പാട് ബീച്ച് ദേശത്ത് ഇയാളുടെ വീടിന് സമീപത്ത് വന്ന് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ജിത്തിനെ പോലീസ് വലപ്പാട് ബീച്ച് പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത് ജയിലിൽ പാർപ്പിച്ചിട്ടുള്ളത്.

കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.കൃഷ്ണകുമാർ IPS നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ DySP വി കെ രാജു വിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ളവരെ നിരീക്ഷിച്ചു വരവെയാണ് ജിത്ത് നിയലംഘനം നടത്തിയതായി അറിവായതിനെ തുടർന്ന് വലപ്പാട് ISHO രമേഷ് എം കെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

കുപ്രസിദ്ധ ഗുണ്ടയായ ഷാജഹാനെ തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ എ എസ്, സബ്ബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃജേഷ്, രജീഷ്, സിയാദ്,ഷാജഹാനെ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

വലപ്പാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ് എം കെ, സബ്ബ് ഇൻസ്പെക്ടർ സാബു, എ എസ് ഐ ഭരതനുണ്ണി, സിവിൽ പോലീസ് ഓഫീസർ പ്രവീൺ, ഡ്രൈവർ എ എസ് ഐ ചഞ്ചൽ എന്നിവരാണ് ജിത്തിനെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.

തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ IPSന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.

“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img